ഇടത് മുന്നണിയുടെ ‘കേരള സംരക്ഷണ യാത്ര’ക്ക് തുടക്കമായി
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ കേരള ജാഥ തിരുവനന്തപുരത്ത് സി.പി.ഐയുടെ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി...
Update: 2019-02-14 14:29 GMT
ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥക്ക് തിരുവനന്തപുരത്ത് തുടക്കമായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ കേരള ജാഥയ്ക്കാണ് തുടക്കമായത്. ദലിതർ, പിന്നാക്കക്കാർ, മുസ്ലീംകൾ, ബുദ്ധിജീവികൾ തുടങ്ങി എല്ലാ വിഭാഗങ്ങളും മോദി ഭരണത്തിൻ കീഴിൽ ഭീതിയുടെ നിഴലിലാണെന്ന് ജാഥ ഉദ്ഘാടനം ചെയ്ത സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.