കടക്കെണി; ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വിവിധ ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും ശ്രീകുമാറിന് 20 ലക്ഷത്തിന്റെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു

Update: 2019-02-16 15:57 GMT
Advertising

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാറാണ് വിഷം കഴിച്ച് ആത്മഹത്യ മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീകുമാര്‍ വിഷം കഴിച്ചത്. നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവിധ ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും ശ്രീകുമാറിന് 20 ലക്ഷത്തിന്റെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുരുമുളക് കൃഷി പ്രളയത്തില്‍ വ്യാപകമായി നശിച്ചു. ഇതോടെ ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങി. സാമ്പത്തിക ബാധ്യത വര്‍ധിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ശ്രീകുമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഒന്നരമാസം മുമ്പ് കടബാധ്യതയെ തുടര്‍ന്ന് തോപ്രാംകുടി സ്വദേശി സന്തോഷ് ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതോടെ ആത്മഹത്യ ചെയ്തിരുന്നു. കര്‍ഷക ആത്മഹത്യകളുടെ ഉത്തരവാദിത്വമേറ്റെടുത്ത മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തളേളണ്ടിടത്ത്, 5000 കോടി പാക്കേജ് എന്ന് പറഞ്ഞ് ജനങ്ങളെ സര്‍ക്കാര്‍ പരിഹസിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Tags:    

Similar News