സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ വോട്ടു ചോദിച്ച് എം.കെ രാഘവന്‍

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പതാക കൈമാറിയ ചടങ്ങില്‍ യു.ഡി.എഫിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു.

Update: 2019-02-20 05:53 GMT

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എം.കെ രാഘവന്‍ എം.പി പരസ്യ പ്രചരണം ആരംഭിച്ചു. 11 ദിവസം നീണ്ട് നില്‍ക്കുന്ന മണ്ഡല പര്യടനത്തിനാണ് തുടക്കമായത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പതാക കൈമാറിയ ചടങ്ങില്‍ യു.ഡി.എഫിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു.

Full View

എം.കെ രാഘവന്‍ ചെയ്ത വികസനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വേണ്ടിയാണ് ജനഹൃദയയാത്രയെന്ന പേരില്‍ മണ്ഡലപര്യടനം നടത്തുന്നത്. പക്ഷെ, പതാക കൈമാറുന്നത് മുതല്‍ ഹാരാര്‍പ്പണം നടത്തുന്നത് വരെയുള്ള എല്ലാം തെരഞ്ഞെടുപ്പ് സമയത്ത് കാണുന്നത് പോലെ തന്നെ. നേതാക്കളുടെ പ്രസംഗവും എം.കെ രാഘവന് വോട്ട് ചോദിച്ച് തന്നെയാണ്.

മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍ മുതല്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ പ്രതിനിധി വരെ പര്യടനത്തിനെത്തി. കാണുന്നവരോടെല്ലാം എം.കെ രാഘവന്‍ വോട്ട് ചോദിക്കുന്നുമുണ്ട്. പലയിടങ്ങളിലും എം.കെ രാഘവന് കൈപ്പത്തി അടയാളത്തില്‍ വോട്ട് ചോദിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും ഉയര്‍ന്ന് തുടങ്ങി.

Tags:    

Similar News