തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും
കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്.
Update: 2019-02-28 02:49 GMT
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. രേഖകൾ പരിശോധിച്ച ശേഷം ഇന്ന് അന്തിമ തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിക്കും. മംഗലാപുരം ,ജയ്പൂർ തുടങ്ങി മറ്റു നാല് വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി ഗ്രൂപ്പ് ആയിരുന്നു മുന്നിലെത്തിയത്. അതേസമയം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്ന പ്രതിഷേധിച്ച് കോട്ട സമരസമിതി ഇന്ന് മാർച്ച് നടത്തും.