കോഴിക്കോട് മണ്ഡലത്തില്‍ വിജയം സുനിശ്ചിതമാണെന്ന് പ്രദീപ് കുമാര്‍
പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തരാണ് പങ്കെടുത്തത്.
കോഴിക്കോട് മണ്ഡലത്തില്‍ വിജയം സുനിശ്ചിതമാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.പ്രദീപ് കുമാര്‍. പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തരാണ് പങ്കെടുത്തത്.
ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ പ്രദീപ് കുമാര്‍ ബേപ്പൂര്‍ മണ്ഡലത്തിലെ പര്യടനത്തിനു ശേഷമാണ് കോഴിക്കോട് നഗരത്തിലെത്തിയത്. മാവൂര്‍ റോഡില്‍ നിന്നും ആരംഭിച്ച റോഡ് ഷോയില്‍ ശിങ്കാരി മേളവും പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങളും ആവേശമുയര്‍ത്തി. പ്രദീപ് കുമാറിന് അഭിവാദ്യമര്‍പ്പിക്കാനായി നിരവധി ആളുകളും റോഡരികില്‍ കാത്തു നിന്നു.
മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. പുതിയ സ്റ്റാൻഡ്, പാളയം വഴി കടന്നു പോയ റോഡ് ഷോ ബീച്ച് രക്തസാക്ഷി മണ്ഡപത്തിലാണ് സമാപിച്ചത്.