കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് കോടിയേരി

പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി

Update: 2019-03-15 01:48 GMT

കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.കോട്ടക്കലില്‍ നടന്ന കണ്‍വെന്‍ഷനില്‍ മന്ത്രി കെ.ടി ജലീല്‍,എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

Full View

ആദ്യഘട്ട പ്രചരണത്തിന് സമാപനം കുറിച്ചുകൊണ്ടാണ് പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അധ്യക്ഷ പ്രസംഗം നടത്തിയ കെ.ടി ജലീൽ രൂക്ഷമായ ഭാഷയിലാണ് മുസ്ലിം ലീഗിനെ വിമർശിച്ചത്.

എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ സി.പി.ഐ നേതാവ് ബിനോയ് വിശ്വം പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയവരുൾപ്പെടെ വിവിധ ഘടകകക്ഷി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. പൊന്നാനി മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ റോഡ് ഷോ ഉൾപ്പെടെയുള്ള ആദ്യഘട്ട പ്രചരണ പരിപാടികൾ പൂർത്തിയാക്കിയാണ്, കോട്ടക്കൽ ചങ്കുവെട്ടിയിൽ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ.

Tags:    

Similar News