‘സേവ് കോണ്‍ഗ്രസ്’; മുല്ലപ്പള്ളിക്കെതിരെ കോഴിക്കോട് പോസ്റ്റര്‍
വിദ്യ ബാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം പി ജയരാജനെ സഹായിക്കാനാണ ന്നാണ് പോസ്റ്ററില്‍ പറയുന്നത്.
Update: 2019-03-18 04:48 GMT
വടകരയില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതായി ആരോപിച്ച് കെ.പി.സി.സി നേതൃത്വത്തിന് എതിരെ കോഴിക്കോട് കുറ്റ്യാടിയില്‍ പോസ്റ്റര്‍. പി ജയരാജനു വേണ്ടി പാര്‍ട്ടി നേതൃത്വം ഒത്താശ ചെയ്യുന്നുവെന്നാണ് പോസ്റ്ററിലെ കുറ്റപ്പെടുത്തല്‍. വിദ്യാ ബാലകൃഷണനെ പോലുള്ള സ്ഥാനാര്‍ത്ഥികളെ വേണ്ട, ‘കോണ്‍ഗ്രസ് നേതൃപാപ്പരത്വം മാറ്റണം, വടകരയില്‍ എതിരാളികള്‍ക്ക് പാര്‍ട്ടി കീഴടങ്ങരുത്’ തുടങ്ങിയ ആവശ്യങ്ങളും സേവ് കോണ്‍ഗ്രസിന്‍റെ പേരിലുള്ള പോസ്റ്ററുകളിലുണ്ട്.
അതിനിടെ വിദ്യാ ബാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കിയാല്‍ രാജിവെക്കുമെന്ന് മണ്ഡലം കമ്മറ്റികള്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് വടകരയിലെ ലീഗ് നേതൃത്വവും മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടു.