അനുവദിച്ച ഒരു കോടി എങ്ങോട്ടു പോയെന്നറിയില്ല; വോട്ട് ചോദിച്ച് ആരും വരേണ്ടെന്ന് കട്ടിപ്പാറയിലെ ആദിവാസികള്‍

രാഷ്ട്രീയം പറഞ്ഞ് ഇനിയും വോട്ട് ചോദിച്ച് ആരുമെത്തേണ്ട എന്ന് പറയുകയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് വള്ളുവര്‍ക്കുന്നിലെ ആദിവാസി കോളനിയിലെ ജനങ്ങള്‍.

Update: 2019-03-22 04:52 GMT

തങ്ങള്‍ക്കായി അനുവദിച്ച ഒരു കോടി രൂപ എങ്ങോട്ടു പോയെന്നറിയാത്ത അവസ്ഥയിലാണ് കോഴിക്കോട് കട്ടിപ്പാറ വള്ളുവര്‍കുന്നിലെ ആദിവാസി കുടുംബങ്ങള്‍. 20 വര്‍ഷം മുമ്പ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നെങ്കിലും ഒരു വീടിന്‍റെ നിര്‍മ്മാണം പോലും പൂര്‍ണ്ണമായിട്ടില്ല. രാഷ്ട്രീയം പറഞ്ഞ് ഇനിയും വോട്ട് ചോദിച്ച് ആരുമെത്തേണ്ട എന്ന് പറയുകയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് വള്ളുവര്‍ക്കുന്നിലെ ആദിവാസി കോളനിയിലെ ജനങ്ങള്‍.

Full View

ആദിവാസി പണിയ വിഭാഗത്തില്‍പ്പെട്ട 22 കുടുംബങ്ങളാണ് വള്ളുവര്‍ കുന്നിലുള്ളത്. പണി തീര്‍ത്തെന്ന് പറഞ്ഞ് വീട് കൈമാറിയ ആ മഴക്കാലത്ത് തന്നെ വീടുകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്ഥലം എം.എല്‍.എ കാരാട്ട് റസാഖ് വള്ളുവര്‍കുന്ന് കോളനിയിലെ അടിസ്ഥാനസൌകര്യ വികസനത്തിനായി ഒരു കോടി രൂപ പാസ്സായതായി അറിയിച്ചത്. പക്ഷേ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇവരുടെ അവസ്ഥക്ക് മാറ്റം വന്നിട്ടില്ല. ഫണ്ട് പാസ്സായിട്ടും ഇപ്പോഴും ഇത്രയേറെ ശോചനീയാവസ്ഥയില്‍ ഇവര്‍ കഴിയേണ്ടി വരുന്നതിന് കാരണം സര്‍ക്കാരിന്‍റെ വീഴ്ചയാണെന്നാണ് ആരോപണം.

Tags:    

Similar News