മുരളി അന്ന് പറഞ്ഞതും ഇന്ന് പറയുന്നതും; പഴയകാല പ്രസംഗങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ പണ്ട് കാലത്ത് പറഞ്ഞതൊക്കെയെടുത്ത് കുത്തിപ്പൊക്കുകയാണ് ഇപ്പോള്‍ ഇടത് സൈബര്‍ പോരാളികള്‍.

Update: 2019-03-23 02:46 GMT

രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ മിത്രങ്ങളാകുന്നതും മിത്രങ്ങള്‍‌ ശത്രുക്കളാകുന്നതുമൊക്കെ ഏറെ കണ്ടവരാണ് നമ്മള്‍. ശത്രുക്കളായ കാലത്ത് അവരെ കുറ്റം പറഞ്ഞതൊക്കെ പിന്നീട് പാരയായാലോ. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ പണ്ട് കാലത്ത് പറഞ്ഞതൊക്കെയെടുത്ത് കുത്തിപ്പൊക്കുകയാണ് ഇപ്പോള്‍ ഇടത് സൈബര്‍ പോരാളികള്‍.

Full View

സാക്ഷാല്‍ ലീഡറെ സാക്ഷിയാക്കി കത്തിക്കയറുന്നത് കെ മുരളീധരന്‍. പാര്‍ട്ടി പിളര്‍ത്തി നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര രൂപീകരിക്കുന്നതിന് മുമ്പുളളതാണ് ഈ പ്രസംഗം. ഇങ്ങനെ പല കാലത്തായി നടത്തിയ പ്രസംഗങ്ങളൊക്കെ അടര്‍ത്തിയെടുത്ത് നവമാധ്യമങ്ങളില്‍ സജീവമാക്കുകയാണ് ഇടതു മുന്നണിയുടെ പ്രവര്‍ത്തകര്‍. എന്നാല്‍ മുരളിയുടെ മാസ് എന്‍ട്രിയില്‍ പകച്ച ഇടതു മുന്നണി ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നുണ്ട്..ഈ കുത്തിപ്പൊക്കലിനൊക്കെ നല്ല കലക്കന്‍ മറുപടിയുമുണ്ട് മുരളീധരന്.

Tags:    

Similar News