ബി.ജെ.പിക്ക് വോട്ട് നല്‍കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
രാജ്യത്തെ വ്യാപാര മേഖലയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിട്ട സര്‍ക്കാരിനെ നിയന്ത്രിച്ച പാര്‍ട്ടിക്ക് വോട്ട് നല്‍കാന്‍ വ്യാപാരികള്‍ക്ക് കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി നസ്റുദ്ദീന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് വോട്ട് നല്‍കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാജ്യത്തെ വ്യാപാര മേഖലയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിട്ട സര്‍ക്കാരിനെ നിയന്ത്രിച്ച പാര്‍ട്ടിക്ക് വോട്ട് നല്‍കാന്‍ വ്യാപാരികള്‍ക്ക് കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി നസ്റുദ്ദീന്‍ മീഡിയവണിനോട് പറഞ്ഞു. എല്‍.ഡി.എഫിലേയും യു.ഡി.എഫിലേയും വ്യാപാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സ്ഥാനാര്‍ഥികള്‍ക്ക് മാത്രം വോട്ട് നല്‍കാനാണ് തീരുമാനമെന്നും നസ്റുദ്ദീന്‍ വ്യക്തമാക്കി.
വിദേശ നിക്ഷേപം, കയറ്റുമതി ചുങ്കം വര്‍ദ്ധിപ്പിക്കല്‍, നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയിലൂടെയെല്ലാം ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുകയാണ് ബി.ജെ.പി നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അതിനാല്‍ ഒരു കാരണവശാലും ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ വ്യാപാരികള്‍ക്ക് കഴിയില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട്. സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും നിര്‍ണായക സമയങ്ങളില്‍ ഒപ്പം നിന്നില്ല. അതിനാലാണ് വ്യക്തികളെ നോക്കി വോട്ട് ചെയ്യാനുള്ള തീരുമാനമെന്നും നസ്റുദ്ദീന്‍ പറഞ്ഞു.
ഏപ്രില്‍ ആദ്യ വാരത്തിന് ശേഷം പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കും. ദേശീയ തലത്തില്‍ തങ്ങള്‍ ഭാഗമായ വ്യാപാരി ഉദ്യോഗമണ്ഡല്‍ പ്രാദേശികമായി നിലപാട് സ്വീകരിക്കാന്‍ അനുമതി നല്‍കിയതായും നസ്റുദ്ദീന്‍ അവകാശപ്പെട്ടു.