സി.പി.എമ്മിന് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പാണിതെന്ന് ശ്രീധരന്‍ പിള്ള 

വടകരയിൽ എൻ.ഡി.എ സ്ഥാനാർഥി വി.കെ സജീവന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിള്ള.

Update: 2019-03-28 04:31 GMT

അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സി.പി.എം പ്രവർത്തകർക്ക് വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും 2019 ലേതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള. ബി.ജെ.പി സ്ഥാനാർഥി പട്ടികയിലെ അഞ്ച് പേർ ദുർബലരാണെന്ന പ്രസ്താവന പിൻവലിച്ച് കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വടകരയിൽ എൻ.ഡി.എ സ്ഥാനാർഥി വി.കെ സജീവന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിള്ള.

Tags:    

Similar News