ബാങ്ക് ജീവനക്കാര്‍ക്കു പകരം സി.പി.എം പ്രവര്‍ത്തകരെക്കൊണ്ട് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യിക്കുന്നതായി പരാതി

പെന്‍ഷനൊപ്പം ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ പ്രചരണ നോട്ടീസുകളും വിതരണം ചെയ്യുന്നതായി കാണിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

Update: 2019-03-29 02:47 GMT
Advertising

കോഴിക്കോട് കായണ്ണയില്‍ ബാങ്ക് ജീവനക്കാര്‍ക്കു പകരം സി.പി.എം പ്രവര്‍ത്തകരെക്കൊണ്ട് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യിക്കുന്നതായി പരാതി. പെന്‍ഷനൊപ്പം ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ പ്രചരണ നോട്ടീസുകളും വിതരണം ചെയ്യുന്നതായി കാണിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംഭവത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു.

Full View

സി.പി.എം ഭരിക്കുന്ന കായണ്ണ സര്‍വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളെക്കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സി.പി.എം പ്രവര്‍ത്തകരെത്തി വീടുകളില്‍ പെന്‍ഷന്‍ വിതരണം ചെയ്തതായാണ് ആരോപണം. പെന്‍ഷനൊപ്പം ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പ്രചാരണ നോട്ടീസുകളും വീടുകളില്‍ നല്‍കിയതായും യു.ഡി.എഫ് ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സഹകരണ ബാങ്കിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യു.ഡി.എഫ് അറിയിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കായണ്ണ സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News