ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 

Update: 2019-03-29 02:48 GMT

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദംഹം കുറ്റപ്പെടുത്തി.

Full View

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൂരാച്ചുണ്ടിലെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. ശബരിമലയില്‍‌ സര്‍ക്കാര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇത് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരാജയഭീതിയിലായ ഇടതു മുന്നണി വ്യക്തിഹത്യ നടത്തി അക്രമിക്കുകയാണെന്ന് എം.കെ രാഘവന്‍ ആരോപിച്ചു.

Tags:    

Similar News