ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇന്ന് പത്രിക സമര്‍പ്പിച്ചത് 29 പേര്‍

ഇതുവരെ സമര്‍പ്പിച്ചത് 52 പേര്‍

Update: 2019-03-30 14:22 GMT

ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 29 പേര്‍. ഇതോടെ ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 52 ആയി.

തിരുവനന്തപുരത്ത് മൂന്നും ആറ്റിങ്ങല്‍, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശ്ശൂര്‍. പൊന്നാനി എന്നിവിടങ്ങളില്‍ ഒന്ന് വീതവും പത്തനംതിട്ട, ആലത്തൂര്‍. വയനാട്. വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ രണ്ടുവീതവും ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളില്‍ നാലും പത്രികകളാണ് ശനിയാഴ്ച ലഭിച്ചത്.

മണ്ഡലങ്ങളും പത്രിക നല്‍കിയ സ്ഥാനാര്‍ഥികളും:

തിരുവനന്തപുരം സി.ദിവാകരന്‍, ജി.ആര്‍. അനില്‍കുമാര്‍, ക്രിസ്റ്റഫര്‍ ഷാജു

Advertising
Advertising

ആറ്റിങ്ങല്‍ എ. സമ്പത്ത്,

പത്തനംതിട്ട കെ. സുരേന്ദ്രന്‍, രതീഷ്‌കുമാര്‍ ആര്‍

ആലപ്പുഴ പാര്‍ത്ഥസാരഥി വര്‍മ്മ, എ.എം.ആരിഫ്, നാസര്‍, ഷാനിമോള്‍ ഉസ്മാന്‍

കോട്ടയം ബി.വി. പ്രകാശ്

എറണാകുളം പി. രാജീവ്

ചാലക്കുടി ഇന്നസെന്റ്

തൃശൂര്‍ സോനു

ആലത്തൂര്‍ പി.കെ ബിജു, പൊന്നുക്കുട്ടന്‍. വി

പൊന്നാനി പി.പി. നൗഷാദ്

കോഴിക്കോട് എം.കെ. രാഘവന്‍, ദിനേഷ് മണി, എ. പ്രദീപ് കുമാര്‍, പി.ശങ്കരന്‍,

വടകര പി.ജയരാജന്‍, ലതിക

വയനാട് സുനീര്‍. പി.പി, ഷിജോ. എം. വര്‍ഗ്ഗീസ്

കണ്ണൂര്‍ പി.കെ.ശ്രീമതി, കെ.പി. സഹദേവന്‍

കാസര്‍കോട് കെ.പി. സതീഷ് ചന്ദ്രന്‍, സി.എച്ച്. കുഞ്ഞമ്പു.

Tags:    

Similar News