പാലക്കാട് ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നു; അതീവ ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്
ചൂട് വര്‍ധിക്കുന്നതിനനുസരിച്ച് പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍ പോക്സ് പടര്‍ന്ന് പിടിക്കുന്നു.
കടുത്ത ചൂട് മനുഷ്യരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.ഏറ്റവും അധികം ചൂട് അനുഭവപെടുന്ന പാലക്കാട് ജില്ലയില്‍ മഞ്ഞപ്പിത്തവും ചിക്കന്‍പോക്സുമടക്കമുള്ള വേനല്‍ക്കാല രോഗങ്ങളാണ് പടര്‍ന്ന് പിടിക്കുന്നത്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
കടുത്ത ചൂട് മൂലം നിരവധി പേര്‍ക്ക് സൂര്യാതാപമേറ്റു. ചൂട് വര്‍ധിക്കുന്നതിനനുസരിച്ച് പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍ പോക്സ് പടര്‍ന്ന് പിടിക്കുന്നു. ഈ വേനല്‍ക്കാലം തുടങ്ങിയതിനുശേഷം 203 പേര്‍ ചികിത്സ തേടി. ശുദ്ധമായ വെള്ളമില്ലാത്തതിനാല്‍ വയറിളക്കം അടക്കമുള്ള രോഗങ്ങളും പടരുന്നു. പട്ടാമ്പി ,കൊപ്പം മേഖലയില്‍ 90 പേര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. ചൂട് മൂലം കണ്ണിന് വിവിധ തരത്തിലുള്ള രോഗങ്ങളും പിടിപെടുന്നു. ശുദ്ധ ജലം കുടിക്കുകയും നേരിട്ട് വെയില്‍ കൊള്ളുന്നതില്‍ നിന്നും മാറി നില്‍ക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കുന്നു.