ഒളിക്യാമറ വിവാദം; ഹിന്ദി ചാനലിനെതിരെ എം.കെ രാഘവൻ നിയമ നടപടിക്കൊരുങ്ങുന്നു

ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും പുറത്തു വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. 

Update: 2019-04-05 02:22 GMT

ഒളിക്യാമറ ഓപ്പറേഷൻ വിവാദത്തിൽ ഹിന്ദി ചാനലിനെതിരെ കോഴിക്കോട് യു.ഡി. എഫ് സ്ഥാനാർഥി എം.കെ രാഘവൻ നിയമ നടപടിക്കൊരുങ്ങുന്നു . ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും പുറത്തു വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം.

Full View

എം.കെ രാഘവനെതിരായി ഉയർന്ന ആരോപണം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കൂടുതൽ നിയമ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ്‌ തീരുമാനിച്ചത് .വാർത്ത പുറത്തു വിട്ട ചാനലിനെതിരെ നടപടി ആവശ്യപ്പെട്ടു എം.കെ രാഘവൻ കോടതിയെ സമീപിക്കും .നവമാധ്യമങ്ങൾ വഴി നടത്തുന്ന പ്രചരണങ്ങളും നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത് .

Advertising
Advertising

രാഹുൽ ഗാന്ധിയുടെ വരവിനെത്തുടർന്നു തിരക്കിലായിരുന്ന മുൻനിര നേതാക്കളും രാഷ്ട്രീയ പ്രതിരോധം തീർക്കാൻ വരും ദിവസങ്ങളിൽ സജീവമാകും .അതേ സമയം രാഘവനെതിരായ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .എല്‍.ഡി.എഫ് കോഴിക്കോട് മണ്ഡലം കമ്മറ്റിയാണ് പരാതി നൽകിയിരിക്കുന്നത് .സംഭവം മണ്ഡലത്തിൽ സജീവ ചർച്ചയാക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.

ये भी पà¥�ें- ‘ഒളിക്യാമറ ഓപ്പറേഷനില്‍ ഗൂഢാലോചന നടന്നു’; വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് എം.കെ രാഘവൻ

ये भी पà¥�ें- എം.കെ രാഘവനെതിരായ ആരോപണം;കെ.പി.സി.സി രംഗത്ത്

ये भी पà¥�ें- ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി; സംഭവം കെട്ടിച്ചമച്ചതെന്ന് എം.കെ രാഘവന്‍

Tags:    

Similar News