എം.കെ രാഘവനെതിരായ പരാതികള്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി അന്വേഷിക്കും
കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍റെ സാമ്പത്തിക ഇടാപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
Update: 2019-04-06 05:32 GMT
എം.കെ രാഘവനെതിരായ പരാതികള്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി അന്വേഷിക്കും. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം . ഗൂഢാലോചനയാണെന്ന രാഘവന്റെ പരാതിയും അന്വേഷിക്കും.
അതേസമയം രാഘവന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു.
ഒളിക്യാമറ വിവാദംത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് എം.കെ രാഘവന്‍ പറഞ്ഞു. തന്റെ സാമ്പത്തിക ശ്രോതസും അന്വേഷിക്കട്ടെ. സി.പിഎമ്മിന്റെ ഗുഢാലോചനയുടെ തെളിവുകൾ സമയം ആയാൽ പുറത്ത് വിടുമെന്നും രാഘവന്‍ മീഡിയവണിനോട് പറഞ്ഞു.