തെരഞ്ഞെടുപ്പ് കാല പരിശോധന ശക്തമാക്കി എക്സൈസ് വിഭാഗം

അനധികൃതമായി കൈവശം വെക്കുന്ന പണം, ആയുധങ്ങള്‍, മദ്യം എന്നിവ പിടികൂടാനായി ജില്ലയില്‍ 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ഗ്രൂപ്പുകള്‍ പരിശോധന നടത്തുന്നത്.

Update: 2019-04-09 10:51 GMT
Advertising

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി എക്സൈസ് വിഭാഗം. പൊതുവാഹനങ്ങളില്‍ അടക്കം പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് ബാലുശേരിയില്‍ എക്സൈസ് വിഭാഗം ബസുകളില്‍ നിന്ന് വിദേശമദ്യം പിടികൂടി. അനധികൃതമായി കൈവശം വെക്കുന്ന പണം, ആയുധങ്ങള്‍, മദ്യം എന്നിവ പിടികൂടാനായി ജില്ലയില്‍ 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ഗ്രൂപ്പുകളാണ് പരിശോധന നടത്തുന്നത്. ഇവര്‍ക്ക് പുറമെയാണ് എക്സൈസ് വിഭാഗത്തിന്‍റെ പരിശോധന.

Full View

കൊയിലാണ്ടി - താമരശേരി റൂട്ടിലെ പരിശോധനയില്‍ ബസുകളില്‍ നിന്ന് വിദേശമദ്യം പിടികൂടി. സഞ്ചികളിലും പ്ലാസ്റ്റിക് കവറുകളിലുമാണ് മദ്യം കടത്തിയിരുന്നത്. പലതും ഉടമസ്ഥരില്ലാത്ത നിലയിലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ മാഹിയില്‍ നിന്ന് മദ്യം ശേഖരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ബസുകളില്‍ കൂടി പരിശോധന കര്‍ശനമാക്കിയത്.

Tags:    

Similar News