ഒളിക്യാമറ വിവാദം; എം.കെ രാഘവന്റെ പ്രചരണം കൂടുതല്‍ കാര്യക്ഷമമാക്കും

ഒളിക്യാമറ വിവാദത്തില്‍പ്പെട്ട കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍റെ പ്രചാരണം താഴേത്തട്ടില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനം.

Update: 2019-04-09 02:57 GMT
Advertising

ഒളിക്യാമറ വിവാദത്തില്‍പ്പെട്ട കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ പ്രചാരണം താഴേത്തട്ടില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനം. എല്‍. ഡി.എഫിന്റെ പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കാനും ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

Full View

എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താഴേത്തട്ടില്‍ പോരായ്മകളുള്ളതായി യു.ഡി.എഫ് യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ പുതിയ പ്രചരണതന്ത്രങ്ങള്‍ക്കും യോഗം രൂപം നല്കി. ഒളിക്യാമറ വിവാദം എല്‍.ഡി.എഫ് വലിയ രീതിയില്‍ തന്നെ പ്രചരണ വിഷയമായി ഉയര്‍ത്തിക്കാട്ടുന്ന സാഹചര്യത്തില്‍ രാഘവനൊപ്പം ഉറച്ച് നില്‍ക്കാനും തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. സി.പി.എമ്മിന്റെ പ്രചരണത്തെ വേണ്ട രീതിയില്‍ പ്രതിരോധിക്കും. നിലവില്‍ അതിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ മണ്ഡലത്തിലും വിജയം ഉറപ്പിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടിയന്തര യോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

ये भी पà¥�ें- ഒളി ക്യാമറ വിവാദം: കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

ये भी पà¥�ें- ഒളിക്യാമറ വിവാദം; എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി

ये भी पà¥�ें- ഒളിക്യാമറ ആരോപണം; എം കെ രാഘവനെ വെല്ലുവിളിച്ച് സി.പി.എം

Tags:    

Similar News