കോൺഗ്രസിന്‍റേത് മൃദുഹിന്ദുത്വമെന്ന് സുധാകർ റെഡ്ഡി

കോൺഗ്രസിന് മതേതര സ്വഭാവം കൈമോശം വന്നുവെന്നും മൃദു ഹിന്ദുത്വമാണ് ഇപ്പോഴത്തെ നിലപാടെന്നും സുധാകർ റെഡ്ഡി കുറ്റപ്പെടുത്തി

Update: 2019-04-10 15:23 GMT
Advertising

ദേശീയ തലത്തില്‍ ബി.ജെ.പി ഇതര പാർട്ടികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. കോൺഗ്രസിന് മതേതര സ്വഭാവം കൈമോശം വന്നുവെന്നും മൃദു ഹിന്ദുത്വമാണ് ഇപ്പോഴത്തെ നിലപാടെന്നും സുധാകർ റെഡ്ഡി കുറ്റപ്പെടുത്തി.

Full View

രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതിനെയും സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. സൈന്യത്തെ രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടേത്. നരേന്ദ്ര മോദി ഏകാധിപതിയെ പോലെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തന്‍റെ വരുതിയിൽ നിർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News