പ്രധാനമന്ത്രി നാളെ കേരളത്തില്‍

എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി മലബാർ മേഖലയിലെ പാർലമെന്റ് മണ്ഡലങ്ങളില്‍

Update: 2019-04-11 02:52 GMT
Advertising

എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് എത്തും. മലബാർ മേഖലയിലെ പാർലമെന്റ് മണ്ഡലങ്ങളിലെ പ്രചരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന നരേന്ദ്ര മോദി അവിടെ നിന്നും റോഡ് മാർഗമാണ് കോഴിക്കോടെത്തുക.

Full View

6 മണിക്ക് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗരിയിൽ എത്തും. ഒന്നര മണിക്കൂര്‍ സമയമാണ് മോദി തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള പാർലമെന്റ് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളും വേദിയിലുണ്ടാവും. രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതോടെ വരും ദിവസങ്ങളിൽ കുടുതൽ ദേശീയ നേതാക്കളെ കേരളത്തിലെത്തിക്കാനാണ് ബി.ജെ.പിയുടെ നീക്കം

Tags:    

Similar News