വടകരയില്‍ പ്രചാരണം ചൂടേറുന്നു

സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതു യോഗങ്ങളില്‍ എല്‍.ഡി.എഫ് ശ്രദ്ധ കൊടുക്കുമ്പോള്‍ കുടുംബയോഗങ്ങള്‍ വിളിച്ചു ചേര്‍ത്താണ് യു.ഡി.എഫ് പ്രചാരണം മുന്നോട്ട് കൊണ്ടു പോകുന്നത്.

Update: 2019-04-14 06:40 GMT

ഇ‍ഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതു യോഗങ്ങളില്‍ എല്‍.ഡി.എഫ് ശ്രദ്ധ കൊടുക്കുമ്പോള്‍ കുടുംബയോഗങ്ങള്‍ വിളിച്ചു ചേര്‍ത്താണ് യു.ഡി.എഫ് പ്രചാരണം മുന്നോട്ട് കൊണ്ടു പോകുന്നത്.

വേനല്‍ചൂടിന്‍റെ കാഠിന്യത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍ പര്യടനം ഉച്ചക്ക് ശേഷമാക്കിയിട്ടുണ്ട്. തുറന്ന വാഹനത്തില്‍ എത്തുന്ന സ്ഥാനാര്‍ത്ഥിക്ക് ഉഗ്രന്‍ സ്വീകരണമാണ് വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ഇടതു മുന്നണി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞുമാണ് പ്രചാരണം.

Full View

കാലത്തു 9 മുതലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധര‌ന്റെ പര്യടനം. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും സ്വീകരണമൊരുക്കി പ്രവര്‍ത്തകരും സജീവമാണ്. പരമാവധി കുടുംബയോഗങ്ങളും യു.ഡി.എഫ് വിളിച്ച് ചേര്‍‌ത്തിട്ടുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ സജീവനും മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News