പൊലീസിനെ ഉപയോഗിച്ച് സി.പി.എം എം.കെ രാഘവനെ വേട്ടയാടുകയാണെന്ന് ചെന്നിത്തല 

പൊലീസിനെ ദുരുപയോഗം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

Update: 2019-04-20 05:35 GMT

പൊലീസിനെ ഉപയോഗിച്ച് സി.പി.എം എം.കെ രാഘവനെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് തെറ്റായ നടപടിയാണ്. പൊലീസിനെ ദുരുപയോഗം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

എ.വിജയരാഘവന്റെ വിവാദ പരാമര്‍ശത്തില്‍ കേസെടുക്കേണ്ടെന്ന പൊലീസ് തീരുമാനത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ഭരണത്തിലുള്ള പാര്‍ട്ടിക്ക് അനുകൂലമായ നിയമോപദേശം നല്‍കുകയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Tags:    

Similar News