പി.ജയരാജന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആര്‍.എം.പിയുടെ പരാതി

കേസുകള്‍ സംബന്ധിച്ച വിവരത്തെക്കുറിച്ച് ജയരാജന്‍ നല്‍കിയ പത്ര പരസ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. 

Update: 2019-04-21 07:40 GMT

വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ജയരാജന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആര്‍.എം.പിയുടെ പരാതി. കേസുകള്‍ സംബന്ധിച്ച വിവരത്തെക്കുറിച്ച് ജയരാജന്‍ നല്‍കിയ പത്ര പരസ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രാദേശിക ഭാഷക്കു പകരം ഇംഗ്ലീഷില്‍ പരസ്യം നല്‍കിയത് തെറ്റായ നടപടിയാണ്. ലഘുവിവരണം നല്‍കാതെ വകുപ്പുകളുടെ നമ്പര്‍ മാത്രമാണ് നല്‍കിയതെന്നും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

Tags:    

Similar News