ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ കേസെടുത്തു

അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ടിവി 9 ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു

Update: 2019-04-22 11:57 GMT

ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശ പ്രകാരമാണ് കേസെടുത്തത്.

കോഴിക്കോട് നഗരത്തില്‍ ഭൂമി വാങ്ങിനല്‍കാന്‍ എം.കെ രാഘവന്‍ അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ടിവി 9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും ലഭിച്ച പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചാനല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നായിരുന്നു എം.കെ രാഘവന്‍ നല്‍കിയ പരാതി. ‌

Advertising
Advertising

Full View

എന്നാല്‍ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രാഘവനെതിരെ കേസെടുത്തിരിക്കുന്നത്. അഴിമതി നിരോധന നിയമം, കൈക്കൂലി ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ തന്നെ വേട്ടയാടുകയായിരുന്നെന്ന് എം.കെ രാഘവന്‍ പറഞ്ഞു.

പൊലീസ് റിപ്പോര്‍ട്ടിന്‍മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശ പ്രകാരം ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. നടക്കാവ് പൊലീസാണ് കേസന്വേഷിക്കുക.

Full View

ये भी पà¥�ें- ഒളിക്യാമറാ വിവാദം; എം.കെ രാഘവനെതിരെ കേസെടുക്കും 

ये भी पà¥�ें- ഒളിക്യാമറാ വിവാദം; അന്വേഷണ സംഘം ചാനലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു

Tags:    

Similar News