അടുത്ത ദിവസം മുതല്‍ നിയമസഭാ മണ്ഡലത്തില്‍ സജീവമാവുമെന്ന് പ്രദീപ് കുമാര്‍

സ്ഥാനാര്‍ഥിയായതോടെ കോഴിക്കോട് നോര്‍ത്ത് മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു മാസമായി മുടങ്ങികിടക്കുകയായിരുന്നു. 

Update: 2019-04-24 10:36 GMT

അടുത്ത ദിവസം മുതല്‍ നിയമസഭാ മണ്ഡലത്തില്‍ സജീവമാവുമെന്ന് എ പ്രദീപ് കുമാര്‍ എം.എല്‍.എ. ഫലപ്രഖ്യാപനത്തിന് ഒരു മാസം കാത്തിരിക്കേണ്ടതിനാല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പോടെ ഒരു മാസമായി നിശ്ചലമായ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് പ്രദീപ് കുമാറിന്‍റെ തീരുമാനം.

നിയമസഭാ അംഗം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായതോടെ കോഴിക്കോട് നോര്‍ത്ത് മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു മാസമായി മുടങ്ങികിടക്കുകയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് പ്രദീപ് കുമാറിന്‍റെ തീരുമാനം.

Full View

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അത് അറിയാന്‍ ഒരു മാസക്കാലം കാത്തിരിക്കേണ്ടി വരും. അതുവരെ എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തില്‍ സജീവ സാന്നിധ്യമാവുകയാണ് പ്രദീപ് കുമാറിന്‍റെ ലക്ഷ്യം.

Tags:    

Similar News