സി.പി.എമ്മിന് പരാജയഭീതി; ഒളിക്യാമറ വിവാദം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്ന് എം.കെ രാഘവന്‍
ബി.ജെ.പി വോട്ടിനെ കുറിച്ചുള്ള സി.പി.എം പ്രചരണം പരാജയ ഭീതിയിൽ കാരണമാണ്
Update: 2019-04-24 12:30 GMT
കോഴിക്കോട് ബി.ജെ.പി വോട്ട് ചോര്‍ന്നെന്ന് വിശ്വസിക്കാനാകില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍. ബി.ജെ.പി വോട്ടിനെ കുറിച്ചുള്ള സി.പി.എം പ്രചാരണം പരാജയഭീതി കാരണമാണ്. യു.ഡി.എഫിന് സ്വാധീനമുള്ള മേഖലകളിൽ പോളിങ് വർദ്ധിച്ചു. ഒളിക്യാമറ വിവാദം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എം.കെ രാഘവന്‍ മീഡിയവണിനോട് പറഞ്ഞു.