എം.കെ രാഘവന് വിജയത്തിന്റെ ഹാട്രിക് മധുരം

എല്‍.ഡി.എഫിന്‍റെ കോട്ടകൊത്തളങ്ങളിൽ പോലും എം.കെ രാഘവൻ ലീഡ് എടുത്തു

Update: 2019-05-23 16:08 GMT
Advertising

കോഴിക്കോട് മണ്ഡലത്തിൽ എം.കെ രാഘവന് വിജയത്തിന്റെ ഹാട്രിക് മധുരം. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ കോഴിക്കോടിന്റെ ട്രന്റ് ആർക്കൊപ്പമെന്നത് വ്യക്തമായിരുന്നു. ആദ്യഫല സൂചന വന്നപ്പോൾ എല്‍.ഡി.എഫ് സ്ഥാനാർത്ഥി എ.പ്രദീപ് കുമാറിന് രണ്ടക്കത്തിന്റെ ലീഡുണ്ടായിരുന്നു. തൊട്ടുപിന്നാലെ കാര്യങ്ങൾ യു.ഡി.എഫിന് അനുകൂലമായി തുടങ്ങി.

എല്‍.ഡി.എഫിന്‍റെ കോട്ടകൊത്തളങ്ങളിൽ പോലും എം.കെ രാഘവൻ ലീഡ് ചെയ്തു. വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ ആ നില വർദ്ധിക്കുകയായിരുന്നു. ബാലുശ്ശേരിയിലും, എലത്തൂരിലും, ബേപ്പൂരിലും ലീഡ്‌ പ്രതീക്ഷിച്ച എല്‍.ഡി.എഫിന് ഒരിടത്തും പ്രകടമായ ലീഡ് ലഭിച്ചില്ല. 50 ശതമാനമെണ്ണിയപ്പോഴേക്കും എല്‍.ഡി.എഫിന് ഒരിടത്തും ലിഡില്ലാത്ത അവസ്ഥയായി. യു.ഡി.എഫ് 25000 ഭൂരിപക്ഷം പ്രതീക്ഷിച്ച കൊടുവള്ളിയിൽ 35908 വോട്ട് ലഭിച്ചു. കോഴിക്കോട്ടെ ജനങ്ങളുടെ വിജയമെന്നായിരുന്നു എം.കെ രാഘവന്റെ പ്രതികരണം.

Full View

സംസ്ഥാനത്ത് ഇടതു മുന്നണിക്കുണ്ടായ തിരിച്ചടിയുടെ പ്രതിഫലനമാണ് കോഴിക്കോടും പ്രതിഫലിച്ചതെന്ന് എല്‍.ഡി.എഫ് സ്ഥാനാർത്ഥി എ.പ്രദീപ് കുമാർ പ്രതികരിച്ചു. എന്നാല്‍ ബി.ജെ.പിക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ട് നേടിയിട്ടുണ്ട്.

Tags:    

Similar News