നിപ: ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍

പനിക്ക് വിദഗ്ധ ചികിത്സ തേടുക. പഴങ്ങള്‍ നല്ല പോലെ കഴുകി ഉപയോഗിക്കുക

Update: 2019-06-04 10:30 GMT

വൈറസ് ബാധയും വ്യാപനവും തടയുകയാണ് നിപയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. നിപ പ്രതിരോധത്തിനും ചികിത്സക്കും ആരോഗ്യ വകുപ്പ് വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.

എന്താണ് നിപ?

വവ്വാലുകളില്‍ കണ്ടുവരുന്ന ഒരു വൈറസാണ് നിപ. വവ്വാലുകളില്‍ നിന്ന് ഇവ മൃഗങ്ങളിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പടരാം. രോഗിയുടെ സ്രവങ്ങളിലൂടെയും സ്പര്‍ശനത്തിലൂടെയും മറ്റുള്ളവരിലേക്കെത്താം.

ലക്ഷണങ്ങള്‍

4 മുതല്‍ 14 ദിവസം വരെയാണ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ്. രണ്ടാഴ്ചക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാം. പനി , തലവേദന, ശരീരവേദന, ഛര്‍ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

Advertising
Advertising

മുന്‍കരുതല്‍

വൈറസ് വ്യാപനം തടയുകയാണ് നിപക്കുള്ള ഏറ്റവും ശക്തമായ പ്രതിരോധം. പനിക്ക് വിദഗ്ധ ചികിത്സ തേടുക. പഴങ്ങള്‍ നല്ല പോലെ കഴുകി ഉപയോഗിക്കുക. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക. മൃഗങ്ങളെ പരിചരിക്കുമ്പോള്‍ കയ്യുറയും മാസ്കും ധരിക്കുക. രോഗബാധിതരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗിയുടെ വസ്ത്രങ്ങളും പാത്രവും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.

ചികിത്സക്കും പ്രതിരോധത്തിനും ആരോഗ്യവകുപ്പ് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ നിപയെ തോല്‍പിച്ച അനുഭവവും കേരളത്തിനുണ്ട്. ഓര്‍ക്കുക, നിപയെ കുറിച്ച് ഭീതി വേണ്ട. ജാഗ്രതയുണ്ടായാല്‍മതി.

Full View
Tags:    

Similar News