എല്ലാ നിയമങ്ങളേയും വാട്സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് കെ ടി ജലീല്‍: വി ഡി സതീശന്‍

തട്ടിപ്പിന് ഖുര്‍ആന്‍ മറയാക്കരുത്..

Update: 2020-08-24 06:47 GMT

എല്ലാ നിയമങ്ങളേയും വാട്സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് മന്ത്രി കെ ടി ജലീല്‍ എന്ന് വി ഡി സതീശന്‍. ആക്ഷേപം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണെന്ന്. തട്ടിപ്പിന് ഖുര്‍ആന്‍ മറയാക്കരുത്. സര്‍ക്കാറിന് കിട്ടാനുള്ള കാശിന് മന്ത്രി കള്ളക്കടത്ത് കേസിലെ പ്രതിയെ 15 തവണ വിളിച്ചു. എന്തിനാണ് മുഖ്യമന്ത്രി അങ്ങേക്ക് പേഴ്സനല്‍ സ്റ്റാഫ്? കിട്ടാനുള്ള കാശ് വാങ്ങാന്‍ ജലീലിനെ ഏല്‍പ്പിച്ചാല്‍ പോരേയെന്നും വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ചോദിച്ചു.

കണ്‍സള്‍ട്ടന്‍സി ഈ സര്‍ക്കാറിന്‍റെ ബലഹീനതയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ നമ്മളും അദാനിയും തമ്മിലുള്ള ക്വാട്ട് വ്യത്യാസം 19 ശതമാനമാണ്. ഇവിടെയാണ് ക്വാട്ട് തുക ചോര്‍ന്നോയെന്ന് സംശയം വരുന്നത്. കണ്‍സള്‍ട്ടന്‍സികളെക്കുറിച്ച് ധവളപത്രം ഇറക്കണം. ധനമന്ത്രി നോക്കുകുത്തിയാണ്. കടം എടുക്കല്‍ മാത്രമാണ് തോമസ് ഐസകിന്‍റെ പണി. ഇങ്ങനെപോയാല്‍ നിയമസഭയേയും നമ്മളേയും പണയംവെക്കുമെന്നും സതീശന്‍ പറഞ്ഞു.

Advertising
Advertising

51 വെട്ട് വെട്ടി ജനാധിപത്യത്തേയും മാധ്യമപ്രവര്‍ത്തനത്തേയും കശാപ്പ് ചെയ്യരുത്. സംസ്ഥാനത്ത് നിയമന നിരോധനമാണ്. പ്രളയ പുനര്‍നിര്‍മാണം എവിടെ? റീ ബില്‍ഡ് കേരള തവിടുപൊടിയായി. മന്ത്രിമാര്‍ മന്ത്രിസഭയില്‍ എന്തെങ്കിലും ചോദ്യം ചോദിക്കണം. ഇതെന്താ സ്റ്റാലിന്‍റെ മന്ത്രിസഭയാണോ? മന്ത്രിസഭയില്‍ ചോദ്യം ചോദിക്കാന്‍ പേടിയാണോ? ഈ സര്‍ക്കാറിന്‍റെ തല അമിത് ഷായുടെ കക്ഷത്തിലാണ്. ഈ അവിശ്വാസം ജനകീയ വിചാരണയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Full View
Tags:    

Similar News