കോഴിക്കോട് ഷിഗെല്ല പകര്‍ച്ചവ്യാധി: വര്‍ഷവും 40 മുതല്‍ 50 വരെ രോഗബാധിതരെന്ന് പഠനം
പ്രതിരോധം ഊര്‍ജിതമാക്കണമെന്ന് മുന്നറിയിപ്പ്.
കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധിയായി ഷിഗെല്ല. വര്‍ഷവും നാല്‍പത് മുതല്‍ അമ്പത് വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ ഒരു മാസം കൂടി നിരീക്ഷണം വേണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. മീഡിയവണ്‍ എക്സ്ക്ലൂസീവ്..
2016 ല്‍ 32 , 2017ല്‍ 11 , 2018ല്‍ 21, 2019 57, 2020ല് 23.. ഷിഗല്ല ബാധിച്ച് ഗുരുതരാവസ്ഥയില്‍ അഞ്ച് വര്‍ഷത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയവരുടെ കണക്കുകളാണിത്. വെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്തുന്ന ഷിഗെല്ല ബാക്ടീരിയ പിന്നെ മറ്റുള്ളവരിലേക്ക് പകരുന്നു.
വ്യക്തി ശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. ഷിഗല്ല പകര്‍ച്ചവ്യാധിയായ സാഹചര്യത്തില്‍ രോഗം റിപ്പോര്‍ട്ട് കോട്ടാംപറമ്പ്, ഫറോക്ക് എന്നിവിടങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് നിര്‍ദേശം.
ബാക്ടീരിയ രക്തത്തില്‍ കലരുന്നതോടെ രോഗം മൂര്‍ച്ഛിച്ച് രക്തസമ്മര്‍ദ്ദം കുറഞ്ഞ് കടുത്ത പനിയും കൂടി ഉണ്ടെങ്കില്‍ സ്ഥിതി വഷളാകും. അത് മരണത്തിനിടയാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.