ആര്യാടൻ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേൽക്കും

നിലവിലെ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് നിലമ്പൂരിൽ സ്ഥാനാർഥി ആയ സാഹചര്യത്തിലാണ് ചുമതല കൈമാറ്റം.

Update: 2021-03-21 02:40 GMT
Advertising

ആര്യാടൻ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേൽക്കും. നിലവിലെ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് നിലമ്പൂരിൽ സ്ഥാനാർഥി ആയ സാഹചര്യത്തിലാണ് ചുമതല കൈമാറ്റം. സ്ഥാനാർഥി ആയതിനാൽ താൽക്കാലിക ചുമതല ആര്യാടൻ ഷൗക്കത്തിന് നൽകാൻ കെപിസിസി വി.പി പ്രകാശിന് നിർദ്ദേശം നൽകുകയായിരുന്നു.

നേരത്തെ നിലമ്പൂരിൽ ഇരുവരേയും സ്ഥാനാർഥികളായി പരിഗണിച്ചെങ്കിലും പ്രകാശിനാണ് അവസരം നൽകിയത്. ഇതിലെ വിവാദങ്ങൾ കൂടി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കോണ്ഗ്രസിന്റെ നീക്കം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News