പുതുമുഖത്തെ കോൺഗ്രസ് നിർത്തിയാൽ ദുർബല, സിപിഎം നിർത്തിയാൽ പ്രബല; വികെ പ്രശാന്തിനെതിരെ കെ മുരളീധരൻ

"വട്ടിയൂർക്കാവിൽ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണ്"

Update: 2021-03-24 04:38 GMT

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായർക്കെതിരെ വി.കെ പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെ മുരളീധരൻ. പുതുമുഖത്തെ കോൺഗ്രസ് നിർത്തിയാൽ ദുർബലയെന്നും സി.പി.എം നിർത്തിയാൽ പ്രബല എന്നും പറയുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

വട്ടിയൂർക്കാവിൽ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണ്. പ്രശാന്തിനെ പോലുള്ള ഒരാൾ അത്തരം പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും കെ. മുരളീധരൻ പറഞ്ഞു.

Advertising
Advertising

ബിജെപിക്ക് വോട്ടു മറിക്കാനായി കോൺഗ്രസ് പ്രചാരണ രംഗത്ത് സജീവമല്ലെന്നും ഇത് ബിജെപിക്ക് വോട്ടുമറിക്കാനാണ് എന്നുമായിരുന്നു പ്രശാന്തിന്റെ ആരോപണം. കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ ധാരണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പ്രശാന്ത് നേതാവായത് എങ്ങനെയെന്ന് ഓർക്കണമെന്ന് മുരളീധരൻ പറഞ്ഞു. ആദ്യം മത്സരിക്കുമ്പോൾ പ്രശാന്തും പുതുമുഖമായിരുന്നു. മേയറാകുന്നത് വരെ പ്രശാന്തിനെ ആരെങ്കിലും അറിയുമായിരുന്നോ എന്നും മുരളീധരൻ ചോദിച്ചു.

ശുക്രൻ ഉദിച്ചപ്പോൾ പ്രശാന്ത് മേയറായി. മേയർ ബ്രോ എന്ന് പറഞ്ഞ് പിന്നീട് എം.എൽ.എയായി. അതൊക്കെ അദ്ദേഹത്തിന് മെച്ചം കിട്ടിയ കാര്യമാണ്. തന്നെ പോലെ താൻ മാത്രം മതിയെന്ന നിലപാടാണിതെന്നും മുരളീധരൻ വ്യക്തമാക്കി.

നിലവിലെ മേയർ ആര്യ രാജേന്ദ്രനെ കുറിച്ച് കഴിഞ്ഞ രണ്ട് മാസം മുമ്പുവരെ ആരെങ്കിലും കേട്ടിട്ടുണ്ടോ?. ഒരു ദുർബലയെ ആണ് മേയറാക്കിയതെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. ശശി തരൂർ അടക്കമുള്ളവർ ആര്യക്ക് ആശംസ നേർന്നിരുന്നു. അതാണ് കോൺഗ്രസിൻറെ സംസ്‌കാരം- മുരളീധരൻ ചൂണ്ടിക്കാട്ടി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News