റോജി എം ജോണിന്‍റെ പര്യടന വാഹനത്തിന് മീതെ പോസ്റ്റും മരവും വീണു

ശക്തമായ കാറ്റിൽ മരം കടപുഴകി പൈലറ്റ് ജീപ്പിന് മുകളിലേക്ക് വീഴുകയായിരുന്നു.

Update: 2021-03-24 15:28 GMT

അങ്കമാലി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി റോജി എം ജോണിന്‍റെ പര്യടന വാഹനങ്ങൾക്ക് മീതെ വൈദ്യുത പോസ്റ്റും മരവും വീണു. സ്ഥാനാർഥിയും സംഘവും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട് റോഡിൽ വൈകിട്ട് ആറരയോടെയാണ് അപകടം.

ശക്തമായ കാറ്റിൽ മരം കടപുഴകി പൈലറ്റ് ജീപ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ കനാൽ ബണ്ടിൽ നിന്ന വൈദ്യുത പോസ്റ്റ് തൊട്ടുപിന്നാലെ വന്ന തുറന്ന ജീപ്പിന് മുകളിലേക്ക് മറിഞ്ഞു. എം.എൽ.എയും വാഹനത്തിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എം പി ആന്റണി, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി എന്നിവർ വാഹനത്തിൽ നിന്നും താഴെയിറങ്ങി. ഈ സമയം തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

അങ്കമാലിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മരം വെട്ടിമാറ്റിയത്. തുടര്‍ന്ന് സ്ഥാനാർഥി പര്യടനം തുടർന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News