ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

ഓമനയെ വെട്ടുന്നത് കണ്ട്, പിടിച്ചു മാറ്റാൻ ചെന്ന മക്കൾക്കും പരിക്ക് പറ്റിയിട്ടുണ്ട്

Update: 2021-03-27 06:26 GMT

തൃശൂർ അഞ്ചേരി ഉല്ലാസ് നഗറിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ രാജനും ഭാര്യ ഓമനയുമാണ് മരിച്ചത്. 66 വയസ്സാണ് രാജന് പ്രായം, ഓമനയ്ക്ക് 60ഉം. കുടുംബ വഴക്കും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഓമനയെ കൊലപ്പെടുത്തിയശേഷം വീടിന്‍റെ പുറകിലെ വിറക് പുരയിൽ വെച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു രാജന്‍. ഓമനയെ വെട്ടുന്നത് കണ്ട്, പിടിച്ചു മാറ്റാൻ ചെന്ന മക്കൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇന്നു പുലർച്ചേ 2.30 ഓടെയായിരുന്നു സംഭവം.

വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഓമനയെ അയല്‍വാസികള്‍ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓമനയുമായി വീട്ടിലുള്ളവര്‍ ആശുപത്രിയിലേക്ക് പോയപ്പോഴാണ് രാജന്‍ തീ കൊളുത്തിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News