'സൈബര്‍ കമ്മികളോട് എനിക്ക് കലിയാണ്, അവരെ ഞാന്‍ കൊന്നൊടുക്കും' കൃഷ്ണകുമാര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ജഗതി വാര്‍ഡില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇടതു പ്രവര്‍ത്തകര്‍ക്കെതിരെ കൃഷ്ണകുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.

Update: 2021-03-29 14:24 GMT

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവമാധ്യമങ്ങളിലെ ഇടതുമുന്നണി പ്രവര്‍ത്തകരുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് സിനിമാ താരവും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ജി കൃഷ്ണകുമാര്‍.

'മോദിയെ അനുകൂലിച്ചും ബി.ജെ.പിയെക്കുറിച്ചും ഭാരതത്തെക്കുറിച്ചും ഞാൻ സമൂഹമാധ്യമങ്ങളിൽ ഒരുപാട് നല്ലത് എഴുതാറുണ്ട്. സൈബർ കമ്മികളോട് എനിക്ക് കലിയാണ്. അവരെ ഞാന്‍ കൊന്നൊടുക്കും. എന്‍റെയും മക്കളുടെയും തൊഴിൽ ഇല്ലാതാക്കാൻ ഇവർ നോക്കുന്നുണ്ട്. ഇനി ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാൻ ഇവർക്കാകില്ല. ആവശ്യമെങ്കില്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും, ഹിന്ദിയിലും വരെ പോയി അഭിനയിക്കും' കൃഷ്ണകുമാര്‍ പറഞ്ഞു.

Advertising
Advertising

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയായ കൃഷ്ണകുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ജഗതി വാര്‍ഡില്‍ സംസാരിക്കുന്നതിനിടെയാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

vote for Krishnakumar G

കൃഷ്ണകുമാർ.ജി ജഗതി വാർഡിൽ തത്സമയം സംസാരിക്കുന്നു

Posted by Krishnakumar G on Sunday, March 28, 2021

'കമ്യൂണിസം ക്യാൻസറാണ്. അതിനെ ഇവിടെ നിന്നും പിഴുതെറിയണം. സി.പി.എമ്മുകാര്‍ വാ തുറക്കുന്നത് തിന്നാനും, കള്ളം പറയാനും മാത്രമാണ്. എന്നെയും മക്കളെയും ഇവർ കുറേ വിരട്ടി നോക്കി. എന്നിട്ടും ഒരു ചുക്കും സംഭവിച്ചില്ല. ഇതെല്ലാം മോദി കാണുന്നുണ്ട്. അതിന് അപ്പുറം ദൈവവും... ബി.ജെ.പി ഭരിക്കുന്ന സ്ഥലങ്ങളിലെ ആളുകള്‍ വളരെ വിഷമത്തോടെയാണ് കേരളത്തെ നോക്കുന്നത്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും മാറി മാറി ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവര്‍ ചോദിക്കുന്നത്. കേരളത്തിന് പുറത്തുപോയാല്‍ ഈ രണ്ടു കൂട്ടരും ഒന്നാണ്. കേരളത്തിലെ ജനങ്ങളെ ഇവര്‍ പറ്റിച്ചുകൊണ്ടിരിക്കുകയാണ്'. കൃഷ്ണകുമാര്‍ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News