കെ.സുധാകരന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾ ഇന്നേവരെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടുണ്ടോ? ഹരീഷ് വാസുദേവൻ

ജോയ്സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കാല പ്രസ്താവനകളെ ഓര്‍മിപ്പിച്ച് ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Update: 2021-03-30 09:14 GMT
Advertising

മുന്‍ എം.പി ജോയ്സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കാല പ്രസ്താവനകളെ ഓര്‍മിപ്പിച്ച് ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇടതു പ്രൊഫൈലുകൾ തന്നെ ജോയ്സ് ജോര്‍ജിന്‍റെ പരാമര്‍ശത്തിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചു രംഗത്തുവന്നു. 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി സി.പി.എം തന്നെ ജോയ്സ് ജോർജിന്‍റെ പ്രസ്താവനയെ തള്ളിപ്പറയുകയും ചെയ്തു. കെ.സുധാകരൻ പറഞ്ഞ സ്ത്രീവിരുദ്ധ പ്രസ്താവനകൾ ഇന്നേവരെ കോണ്‍ഗ്രസ് പാർട്ടി ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടുണ്ടോ? ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.

എറണാകുളം സെന്‍റ്. തെരേസസ് കോളജ് വിദ്യാർഥികളെ രാഹുൽ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്സ് ജോർജ്ജിന്‍റെ വിവാദ പരാമർശം. പ്രസ്താവന വിവാദമായതിന് പിന്നാലെ ജോയ്‌സിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എൽ.ഡി.എഫിന്‍റെ നയമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പരസ്യമായി ഖേദം പ്രകടിപ്പിച്ച് ജോയിസ് രംഗത്തെത്തിയത്.

ഇടതു പ്രൊഫൈലുകൾ തന്നെ പരസ്യ വിമർശനം ഉന്നയിച്ചു. 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി CPIM ജോയ്സ് ജോർജിന്റെ പ്രസ്താവനയെ...

Posted by Harish Vasudevan Sreedevi on Tuesday, March 30, 2021

ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെപൂര്‍ണരൂപം

ഇടതു പ്രൊഫൈലുകൾ തന്നെ പരസ്യ വിമർശനം ഉന്നയിച്ചു.24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി CPIM ജോയ്സ് ജോർജിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. ജോയ്‌സ് ജോർജ് മാപ്പും പറഞ്ഞു. ഒറ്റപ്പെട്ട വ്യക്തികളുടെ നിലപാടല്ല LDF ന്.

കെ.സുധാകരൻ പറഞ്ഞ സ്ത്രീവിരുദ്ധ പ്രസ്താവനകൾ ഇന്നേവരെ കോണ്ഗ്രസ് പാർട്ടി ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടുണ്ടോ എന്ന ഇടതുസുഹൃത്തുക്കളുടെ ചോദ്യം തികച്ചും ന്യായമാണ്. പ്രവർത്തിയിലൂടെയാണ് കോണ്ഗ്രസിന്റെ മറുപടി വേണ്ടത്.എപ്പോഴുണ്ടാകും?

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News