"ഒറ്റ തന്തയേ എനിക്കുള്ളൂ; കണ്ടവന്റെ തന്തയെ ഞാൻ പിന്തുണക്കണോ?" വിവാദങ്ങളിൽ പ്രതികരിച്ച് ദിയ കൃഷ്ണകുമാർ

അച്ഛന്റ്റെ രാഷ്ട്രീയം അടക്കം ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തിപരമായ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് ദിയ ആരോപിച്ചു

Update: 2021-04-09 14:30 GMT

തന്നെ ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണകുമാർ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദിയയുടെ പ്രതികരണം. അച്ഛന്റ്റെ രാഷ്ട്രീയം അടക്കം ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തിപരമായ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് ദിയ ആരോപിച്ചു.

എട്ടുലക്ഷത്തോളം പേർ പിന്തുടരുന്ന ദിയയുടെ പേജിലൂടെ പണം വാങ്ങി പ്രെമോഷനുകളും ചെയ്തിരുന്നു. ഇതുമായി ഉണ്ടായ ഒരു പ്രശ്നമാണ് താരം ചൂണ്ടികാട്ടുന്നത്.

"എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാൻ ഇയാൾക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാർട്ടിയെയും ഇയാൾ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛൻ രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാൻ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ‍ഞാൻ നിങ്ങളുടെ തന്തയെ വന്ന് സപ്പോർട്ട് ചെയ്യണോ?" - ദിയ ചോദിച്ചു

Advertising
Advertising

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News