ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തി

ഗവർണ്ണർക്കൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും അയ്യപ്പദർശനത്തിനായി എത്തിയിരുന്നു.

Update: 2021-04-11 15:28 GMT

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽ നിന്ന് ഇരുമുടി നിറച്ച് കെട്ടുമേന്തി സ്വാമി അയ്യപ്പൻ റോഡ് വഴി നടന്നാണ് ഗവർണർ സന്നിധാനത്ത് എത്തിയത്. ഗവർണ്ണർക്കൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും അയ്യപ്പദർശനത്തിനായി എത്തിയിരുന്നു.

ഗവർണ്ണറെ വലിയ നടപ്പന്തലിനു മുന്നിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗവർണ്ണർ നാളെ രാവിലെയും ദർശനം നടത്തി മാളികപ്പുറം ക്ഷേത്രത്തിലുമെത്തി പ്രാർത്ഥിക്കും. പിന്നേട് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷമാവും അദ്ദേഹം തിരികെ പോകുക.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News