പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു

നീന്തലറിയാവുന്നവരാണ് മൂന്ന് പേരും

Update: 2023-05-14 02:12 GMT

എറണാകുളം: വടക്കൻ പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. ബന്ധുക്കളായ അഭിനവ് (13), ശ്രീവേദ (10), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്.

അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്‍റെയും കവിതയുടെയും മകളാണ് 10 വയസ്സുകാരിയായ ശ്രീവേദ. കവിതയുടെ സഹോദരന്‍റെയും സഹോദരിയുടെയും മക്കളാണ് 13 വയസ്സുകാരായ അഭിനവും ശ്രീരാഗും. നീന്തലറിയാവുന്നവരാണ് മൂന്ന് പേരും. എന്നാല്‍ ആഴക്കൂടുതലുളള പുഴയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Advertising
Advertising

തട്ടുകടവ് പാലത്തിന് താഴെയായതിനാൽ കുട്ടികൾ മുങ്ങിപ്പോയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കുട്ടികളുടെ സൈക്കിളും ചെരുപ്പും വസ്ത്രങ്ങളും പുഴയുടെ തീരത്ത് കണ്ടതോടെയാണ് തെരച്ചില്‍ നടത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചിൽ നടത്തി. അഭിനവിന്‍റെയും ശ്രീവേദയുടെയും മൃതദേഹം ഇന്നലെ കണ്ടെടുത്തു. ശ്രീരാഗിന്‍റെ മൃതദേഹം ഇന്ന് പുലർച്ചയോടെയാണ് കണ്ടെത്തിയത്. 

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News