പള്ളി പരിസരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി മുന്നുപേർക്ക് പരിക്ക്

കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം.

Update: 2024-03-25 09:14 GMT

കോട്ടയം: പള്ളി പരിസരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം.പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. അഞ്ച് വയസുകാരിയായ കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാൾ കോട്ടയം മെഡിക്കൽ കോളജിലും ഒരാൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മൂന്നാമത്തെയാൾക്ക് നിസ്സാര പരിക്ക് മാത്രമാണുള്ളത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News