പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 40 വർഷം കഠിന തടവ്

ചിറയിൻകീഴ് അക്കോട്ടുവിള ചരുവിള പുത്തൻ വീട്ടിൽ മധു എന്ന ബാലനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.

Update: 2023-03-16 12:47 GMT

Rape

Advertising

തിരുവനന്തപുരം: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ 40 വർഷം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ചിറയിൻകീഴ് അക്കോട്ടുവിള ചരുവിള പുത്തൻ വീട്ടിൽ മധു എന്ന ബാലൻ (48) നെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം. നിഷ്‌കളങ്കനായ കുട്ടിയെ ഹീനമായ പീഡനം നടത്തിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

2020-ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ പ്രലോഭിപ്പിച്ച് അണ്ടൂർ സ്‌കൂളിനടുത്തുള്ള ഒരു റബർ തോട്ടത്തിൽ കൊണ്ടുപോയി രണ്ടു തവണ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിക്ക് ഭക്ഷണവും മിഠായിയും വാങ്ങിനൽകി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞു തുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്. കുട്ടിയെ പല മുതിർന്നവരും വന്നു വിളിച്ചുകൊണ്ടുപോകുന്നതും വീട്ടുകാർക്ക് സംശയമുണ്ടാക്കി. കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തുപറഞ്ഞത്.

സംഭവത്തിൽ ചിറയിൻകീഴ് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിൽ മദ്യവും മയക്കുമരുന്നും ഭക്ഷണവും നൽകി പലരും പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ കൂടി എടുത്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് മുതലാക്കിയാണ് പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ചത്. മറ്റ് കേസുകളും വിചാരണയിലാണ്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 16 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. പിഴത്തുക കുട്ടിക്ക് നൽകണം. ചിറയിൻകീഴ് പൊലീസ് ഇൻസ്‌പെക്ടർ ജി.ബി. മുകേഷാണ് കേസ് അന്വേഷിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News