പാലോട് വനത്തിൽ 50കാരന്റെ മൃതദേഹം പഴകിയ നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ബാബുവിനെ കാണ്മാനില്ലായിരുന്നു
Update: 2025-02-10 16:26 GMT
പാലോട്: വനത്തിൽ അഞ്ച് ദിവസം പഴകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മടത്തറ-ശാസ്താംനട വലിയ പുലിക്കോട് ചതുപ്പിൽ ബാബു (50)ന്റെ മൃത്യദേഹമാണ് വനത്തിൽ കണ്ടത്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചെന്ന് സംശയം.
കഴിഞ്ഞ ബുധനാഴ്ച ബന്ധു വീട്ടിലേക്ക് പണിക്കുപോയ ബാബു അവിടെ എത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ കാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായും ബന്ധുക്കൾ പറഞ്ഞു. സംഭവം പാലോട് പോലീസിലും വനം വകുപ്പിലും അറിയിച്ചു.