മലപ്പുറത്ത് തൊട്ടിൽ കയർ കഴുത്തിൽക്കുടുങ്ങി ആറുവയസുകാരിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം സ്വദേശി ജാഫർ സിദ്ദീഖിന്റെ മകൾ ഹയ ഫാത്തിമയാണ് മരിച്ചത്

Update: 2023-12-15 04:21 GMT
Editor : ലിസി. പി | By : Web Desk

ഹയ ഫാത്തിമ

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം ബംഗ്ലാംകുന്നിൽ താമസിക്കുന്ന പരിയാരത്ത് ജാഫർ സിദ്ദീഖിന്റെ മകൾ ഹയ ഫാത്തിമയാണ് മരിച്ചത്. തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ കയർ അബദ്ധത്തിൽ കഴുത്തിൽ കുടുങ്ങുകയായിരുന്നു. 

ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സ്കൂള്‍ വിട്ട് വന്നതിന് ശേഷം കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു വയസുള്ള സഹോദരന്‍റെ തൊട്ടില്‍ കയര്‍ കുടുങ്ങുകയായിരുന്നു. ഇത് മൂത്ത സഹോദരി കാണുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു.ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.  യു.കെ.വിദ്യാ‍ഥിയായ ഹയ ഫാത്തിമ. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News