പാലക്കാട് കൊടുമ്പിൽ ഒരുവീട്ടിൽ മാത്രം 72വോട്ട്; കൃത്യമായ രേഖകൾ ഇല്ലാതെ വോട്ട് ചേര്‍ത്തെന്ന് കോണ്‍ഗ്രസ്

സാങ്കേതിക പിഴവെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം

Update: 2025-09-24 04:44 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: പാലക്കാട് കൊടുമ്പിൽ ഒരു വീട്ടിൽ 72 വോട്ടുകൾ അനധികൃതമായി ചേർത്തതായി പരാതി.കൃത്യമായ രേഖകൾ ഇല്ലാതെയാണ് വോട്ടർ പട്ടികയിൽ ആളുകളെ ഉൾപ്പെടുത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.സങ്കേതിക പിഴവ് സംഭവിച്ചെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

പൊളിച്ച് കൊണ്ടിരിക്കുന്ന ഈ വീട്ടിൽ നേരത്തെ താമസിച്ചിരുന്നത്  നാലുപേർ .ആ നാലുപേരെ കൂടതെ മറ്റ് 72 പേരെ കൂടെ 7/ 7 എന്ന ഈ വീട്ടു നമ്പറിൽ ചേർത്തി . ഈ വീട്ടുകാർ അറിഞ്ഞ് കൊണ്ടല്ല ഇത്രയാളുകളെ ഈ വിലാസത്തിൽ ചേർത്തത്. പഞ്ചായത്തിന് പുറത്തു ഉള്ളവർ അടക്കം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മതിയായ രേഖകൾ ഇല്ലാതെയാണ് വോട്ടർമാരെ ചേർത്തതെന്നും കോൺഗ്രസ് ആരോപിച്ചു.

Advertising
Advertising

വാർഡ് വിഭജനത്തിലും പ്രശ്നങ്ങൾ സംഭവിച്ചതായി പറയുന്നു. ജില്ലാ കലക്ടർ ഉൾപ്പെടെ ഉള്ളവർക്ക് കോൺഗ്രസ് പരാതി നൽകി. ഇടതുപക്ഷമാണ് കൊടുമ്പ് പഞ്ചായത്ത് ഭരിക്കുന്നത്. സങ്കേതിക പ്രശ്നമാണ് സംഭവിച്ചതെന്നും , വെബ് സെയ്റ്റിൽ തെറ്റുകൾ തിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News