ഡ്രൈവിങ് ഇനി സൂക്ഷിച്ച്; എ.ഐ ക്യാമറകണ്ണ് വെട്ടിക്കാനാകില്ല

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച 726 എ.ഐ ക്യാമറകൾ ഇന്നുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Update: 2023-04-20 02:42 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകള്‍ ഇന്നുമുതൽ എ.ഐ ക്യാമറയുടെ നിരീക്ഷണത്തിൽ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പിന്തുണയുള്ള ക്യാമറകള്‍  വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരേ ദിവസം പല തവണ നിയമം തെറ്റിച്ചത് ക്യാമറയില്‍ പിടികൂടിയാല്‍ അതിനെല്ലാം പിഴ വീഴും. സംസ്ഥാനമാകെ 726 എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 

റോഡപകടങ്ങളിൽ മരിക്കുന്ന 54 ശതമാനം പേർ ഒന്നുകിൽ ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാത്തവരാണ്. പുതിയ ഗതാഗത സംസ്കാരം കൊണ്ടുവരാൻ എ.ഐ ക്യാമറകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഒരിടത്ത് നിയമലംഘനത്തിന് പിടിവീണാൽ ഇതേദിവസം തെറ്റ് വീണ്ടും ആവർത്തിച്ചാൽ പിന്നെയും എ.ഐ ക്യാമറ പിഴചുമത്തും.

14 ജില്ലകളിലും എ.ഐ ക്യാമറകളുടെ കൺട്രോൾ റൂമുണ്ട്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഇല്ലാത്തതിന് 500 രൂപ, രണ്ടിലധികം പേരുടെ ബൈക്ക് യാത്ര 1000, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ. അടിയന്തര അവശ്യ വാഹനങ്ങൾക്ക് പിഴയിൽനിന്ന് ഇളവുണ്ടാകും. ഇതോടൊപ്പം എട്ടു സുരക്ഷാ കാര്യങ്ങൾ ഉൾപ്പെടുത്തിയ പുതിയ പി.വി.സി ഡ്രൈവിങ് ലൈസൻസ് കാർഡുകളും പുറത്തിറക്കും.

Summary: 726 AI cameras installed by the transport department on the roads of the state will start functioning from today. CM Pinarayi Vijayan will inaugurate the function in Thiruvananthapuram in the evening

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News