സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു; ഏറ്റവും കൂടുതൽ എറണാകുളത്ത്

സംസ്ഥാനത്ത് 96 പേർ ചികിത്സയിലുണ്ട്

Update: 2025-06-11 00:54 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2223 ആയി. 96 പേർ ചികിത്സയിലുണ്ട്. എറണാകുളത്താണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 431 കേസുകൾ എറണാകുളത്ത് സ്ഥിരീകരിച്ചു. രോഗലക്ഷണം ഉള്ളവർക്ക് കോവിഡ് പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോട്ടയത്ത് 426, തിരുനവനന്തപുരത്ത് 365 രോ​ഗികൾ എന്നിങ്ങനെയാണ് നിലവിലെ കോവിഡ് നിരക്കുകൾ.

കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡും മറ്റു പകർച്ച വ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

ചികിത്സയിൽ തുടരുന്ന ആളുകൾക്ക് കോവിഡും മറ്റു അനുബന്ധ അസുഖങ്ങളും ഉള്ളതിനാൽ ഇവർക്ക് മരണമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് ആരോ​ഗ്യ വകുപ്പ്.

JN.1,NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News