മിക്സ്ചര്‍ തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസുകാരി മരിച്ചു

തൃക്കണ്ണാപുരം സ്വദേശി രാജേഷിന്‍റെ മകൾ നിവേദിതയാണ് മരിച്ചത്

Update: 2021-07-12 05:46 GMT

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് മിക്സ്ചര്‍ തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസുകാരി മരിച്ചു. തൃക്കണ്ണാപുരം സ്വദേശി രാജേഷിന്‍റെ മകൾ നിവേദിതയാണ് മരിച്ചത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിവേദിത.

മിക്സര്‍ കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ രാജേഷിന്‍റെ ഏകമകളാണ് നിവേദിത.  

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News