മൂവാറ്റുപുഴയിൽ പേരക്കുട്ടിയും വയോധികയും മുങ്ങിമരിച്ചു

ഒരാൾ ഗുരുതരാവസ്ഥയിൽ

Update: 2024-04-05 12:00 GMT

മൂവാറ്റുപുഴ: മൂവാറ്റുപുഴ രണ്ടാർ കരയിൽ പേരക്കുട്ടിയും വയോധികയും മുങ്ങിമരിച്ചു.മറ്റൊരു  പേരക്കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മൂവാറ്റുപുഴ നഗരസഭ പതിനൊന്നാം വാർഡിലെ രണ്ടാർകരയിൽ നെടിയാൻമല കടവിലാണ് വയോധികയും, പേരക്കുട്ടിയും മുങ്ങിമരിച്ചത്. കിഴക്കേകുടിയിൽ ആമിന (60) ,പേരക്കുട്ടി ഫർഹ ഫാത്തിമ (12) എന്നിവരാണ് മരിചച്ചത്. പുഴയിൽ തുണി കഴുകുന്നതിനും, കുളിക്കുന്നതിനും പോയപ്പോഴാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടികളും അപകടത്തിൽപ്പെട്ടു. ആമിന സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.

പേരക്കുട്ടികളെ രണ്ടുപേരെയും ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിലേക്ക് മാറ്റിയിരുന്നു.. പേരക്കുട്ടിയായ ഫർഹ ഫാത്തിമ (12) ആശുപത്രിയിൽ ​വെച്ചാണ് മരിച്ചത്. ഹന ഫാത്തിമ (10) ചികിത്സയിലാണ്.

Advertising
Advertising

സ്ഥിരമായി ഈ കടവിൽ കുളിക്കുവാൻ എത്തുന്നവരാണ് ഇവർ.എങ്ങനെയാണ് അപകടമുണ്ടായത് എന്നതിൽ വ്യക്തത ഇല്ല. പുഴയിൽ രണ്ട് പേർ അകപ്പെട്ടു എന്ന് തൊട്ടടുത്ത് പെയിൻറിംഗിൽ ഏർപ്പെട്ടിരുന്നവരെ പ്രദേശവാസികളായ 2 സ്ത്രീകൾ അറിയിക്കുകയായിരുന്നു. ഇവരാണ് വേഗത്തിൽ എത്തി ആമിനയെയും ഒരു പേരക്കുട്ടിയെയും ആദ്യം ആശുപത്രിയിലെത്തിച്ചത്. രക്ഷിച്ചവർക്ക് മൂന്നാമതൊരാൾ കൂടി ഉണ്ട് എന്നുള്ള വിവരം അറിവില്ലായിരുന്നു. തുടർന്ന് വീട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് ഫയർഫോഴ്സ് എത്തിയാണ് മറ്റൊരാളെ കൂടി വെള്ളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആമിനയുടെ മൃതദേഹം മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News