കോഴിക്കോട്ട് വന്‍ തീപിടിത്തം

ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു

Update: 2023-04-01 07:38 GMT

കോഴിക്കോട്:  ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം. രണ്ടാം നിലയിലെ മെൻസ് വെയർ ഗോഡൗൺ കത്തി നശിച്ചു. 20 യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്. കടയുടെ മുകളിൽനിന്ന് ശബ്ദം കേട്ടാണ് തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്‌സിന്റെ ബീച്ച് യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഉടൻ തന്നെ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. 

അഗ്‌നിരക്ഷാസേനാ അംഗങ്ങൾക്ക് കടയുടെ ഉള്ളിലേക്ക് കയറുന്നതിന് ബുദ്ധിമുട്ട് നേരിട്ടതോടെ പുറത്തുനിന്ന് വെള്ളം പമ്പുചെയ്ത് തീയണയ്ക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. പിന്നീട് കടയുടെ പുറംഭാഗത്തുകൂടി ഉള്ളിലേക്ക് കയറി വെള്ളം പമ്പുചെയ്തതോടെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു.

Advertising
Advertising

തീപിടിത്തത്തിൽ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന പരസ്യ ബോർഡുകൾ ഉരുകി താഴേയ്ക്ക് വീണാണ് കാറുകൾക്ക് തീപിടിച്ചത്. സംഭവ ത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് മേയർ ബീന ഫിലിപ്പ് ആവശ്യപ്പെട്ടു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം

Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News